സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പാക് പതാകയേന്തിയ വിദ്യാര്‍ത്ഥിനിയുടെ ചിത്രം, വിവാദ ബുക്ക് ലെറ്റുമായി അധികൃതര്‍

Web Desk |  
Published : May 05, 2018, 02:38 PM ISTUpdated : Jun 08, 2018, 05:43 PM IST
സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പാക് പതാകയേന്തിയ വിദ്യാര്‍ത്ഥിനിയുടെ ചിത്രം, വിവാദ ബുക്ക് ലെറ്റുമായി അധികൃതര്‍

Synopsis

യൂണിസെഫിന്റെ പ്രചാരണ പദ്ധതികളുടെ ഭാഗമായ വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് ബുക്ക്ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്

ബീഹാര്‍ :  സ്വച്ഛ് ഭാരത് പദ്ധതിയോട് അനുബന്ധിച്ച് ജമുയി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബുക്ക്ലെറ്റില്‍ പാകിസ്താന്‍ പതാക വീശുന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രമേന്തിയ പെണ്‍കുട്ടിയുടെ ചിത്രം . ബീഹാറിലെ ജമുയി ജില്ലയില്‍ സ്വച്ഛ് ഭാരത് പദ്ധതിയോട് അനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക് ലെറ്റിലെ കവര്‍ ചിത്രമാണ്  വിവാദമായിരിക്കുന്നത്. 

ചിരിച്ചു കൊണ്ട് പാകിസ്താന്‍ പതാക വീശുന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് പദ്ധതിയുടെ ഗുണങ്ങളും പദ്ധതിയെ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയ ബുക്ക്ലെറ്റിന്റെ കവര്‍ ചിത്രത്തില്‍ ഉള്ളത്. വെളളിയാഴ്ചയാണ ബുക്ക്ലെറ്റ് പുറത്തിറങ്ങിയതും ചിത്രം വിവാദത്തിലായതും. പാകിസ്താനില്‍ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി യൂണിസെഫിന്റെ പ്രചാരണ പദ്ധതികളുടെ ഭാഗമായ വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് ബുക്ക്ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 

നോട്ടുബുക്കിന്റെ കവറിലും ചിത്രം ഉപയോഗിച്ചിട്ടുണ്ട്. അംഗനവാടികളിലും സ്കൂളുകളിലും ഈ ചിത്രമടങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പറ്റ്നയിലുള്ള ഒരു സ്ഥാപനമാണ് ബുക്ക്ലെറ്റ് പ്രിന്റ് ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുവാദത്തോടെയായിരുന്നു പ്രിന്റിങ്. ഒരുഘട്ടത്തില്‍ പോലും ചിത്രം ആരുടേയും ശ്രദ്ധയില്‍പെട്ടില്ല എന്നത് ഗുരുതര അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം പുസ്തകങ്ങളിലാണ് ഈ അബന്ധം സംഭവിച്ചിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരളത്തിൽ മികച്ച വിജയമുണ്ടാകും, തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാക്കും'; കർണാടകയിലെ അധികാരകൈമാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും ഖർ​ഗെ
എക്സിറ്റ് പോളുകൾ ബിജെപിക്ക് ആശ്വാസം; വോട്ട് വിഹിതം കൂട്ടാനാകില്ലെന്നത് നിരാശ, വീണ്ടും അക്കൗണ്ട് തുറന്നില്ലെങ്കിൽ പുതിയ നേതൃത്വത്തിന് വെല്ലുവിളി