ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നില്ലെന്ന് പാക്കിസ്ഥാൻ തെളിയിക്കണമെന്ന് കരസേനാ മേധാവി

By Web TeamFirst Published Sep 23, 2018, 5:20 PM IST
Highlights

ഭീകരപ്രവര്‍ത്തനത്തിനായി തങ്ങളുടെ മണ്ണ്  നല്‍കില്ലെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. എന്നാല്‍ ഭീകരര്‍ അതിര്‍ത്തി കടന്ന് വരുന്നത് ഇപ്പോഴും തുടരുകയാണ്

ദില്ലി: ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നില്ലെന്ന് പാക്കിസ്ഥാൻ തെളിയിക്കണമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ചർച്ചയും ഭീകരവാദവും ഒന്നിച്ചു പോകില്ല. ഭീകരപ്രവര്‍ത്തനത്തിനായി തങ്ങളുടെ മണ്ണ്  നല്‍കില്ലെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. എന്നാല്‍ ഭീകരര്‍ അതിര്‍ത്തി കടന്ന് വരുന്നത് ഇപ്പോഴും തുടരുകയാണ്. ചര്‍ച്ച വേണമോ എന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ബിബിന്‍ റാവത്ത് പറഞ്ഞു. 

click me!