കുല്‍ഭൂഷണ്‍ ജാദവിനെ ഡിസംബര്‍ 25ന് കാണാന്‍ ഭാര്യയ്‌ക്ക് അനുമതി

Published : Dec 08, 2017, 01:46 PM ISTUpdated : Oct 04, 2018, 07:18 PM IST
കുല്‍ഭൂഷണ്‍ ജാദവിനെ ഡിസംബര്‍ 25ന് കാണാന്‍ ഭാര്യയ്‌ക്ക് അനുമതി

Synopsis

ചാരനെന്ന് മുദ്രകുത്തി പാകിസ്ഥാന്‍ വധശിക്ഷയ്‌ക്ക് വിധിച്ച ഇന്ത്യന്‍ വ്യാപാരി കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്‌ക്ക് അനുമതി ലഭിച്ചു. ഡിസംബര്‍ 25ന് കൂടിക്കാഴ്ച്ചയ്‌ക്ക് അനുമതി ഒരുക്കുമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.

ചാരപ്രവര്‍ത്തി ആരോപിച്ച് ബലൂചിസ്ഥാനില്‍ നിന്ന് 2016 മാര്‍ച്ചിലണ് കുല്‍ഭൂഷന്‍ ജാദവിനെ അസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നേവിയുടെ കമാന്റിങ് ഓഫീസറായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം ഇന്ത്യയ്‌ക്കു വേണ്ടി ചാരവൃത്തി ചെയ്യുകയായിരുന്നു എന്നാണ് പാകിസ്ഥാന്‍ ആരോപിച്ചത്. 2017ല്‍ ഏപ്രിലാണ് കുല്‍ഭൂഷന് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചത്. എന്നാല്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതി വധശിക്ഷ തടയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് സന്ദര്‍ശിക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കുകയായിരുന്നു. ഇവരെ ഉപദ്രവിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്ദ്യോഗസ്ഥരെ ഒപ്പം പോകാന്‍ അനുവദിക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഇന്ത്യ മുന്നോട്ട് കഴിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ പഴയപടിയാകില്ല
'ഇനിയും ട്രക്കിങിന് പോകും, ചൂട് അവസാനിച്ചതിന് ശേഷം യാത്ര പോകാനാണ് പ്ലാൻ', നാദാപുരത്തെ വീട്ടിലെത്തി ശരണ്യ