ഇന്ത്യന്‍ ചാരന്മാരെന്നാരോപിച്ച് രണ്ട് പേരെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തു

Published : Apr 17, 2016, 06:51 PM ISTUpdated : Oct 05, 2018, 04:01 AM IST
ഇന്ത്യന്‍ ചാരന്മാരെന്നാരോപിച്ച് രണ്ട് പേരെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തു

Synopsis

ഇന്ത്യന്‍ ചാരന്മാരെന്ന് ആരോപിച്ച് രണ്ട് പേരെ സിന്ധ് പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ പൊലീസ് അറിയിച്ചു. റോ ഏജന്റുമാരായ സദ്ദാം ഹുസൈന്‍, ബച്ചല്‍ എന്നിവരാണ് തട്ട നഗരത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായതെന്ന് പൊലീസ് മേധാവി പറഞ്ഞു. മീന്‍പിടുത്തക്കാരെന്ന വ്യാജേനയാണ് രണ്ട് പേരും പാകിസ്ഥാനില്‍ കഴിഞ്ഞതെന്നും ഇവരില്‍ നിന്ന് തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ഫോട്ടോകള്‍ പിടിച്ചെടുത്തുവെന്നും പൊലീസ് അവകാശപ്പെട്ടു.  നേരത്തെ ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് ബലൂചിസ്ഥാനില്‍ നിന്ന് ഒരാളെ പാക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി
'യുഡിഎഫ് സ്ഥാനാര്‍ത്ഥി എത്തും മുന്‍പ് മുറി തുറന്നത് ദുരൂഹം': സ്‌ട്രോങ് റൂമുകൾക്ക് കോണ്‍ഗ്രസ് കാവല്‍ ഏര്‍പ്പെടുത്തുമെന്ന് കെ സി വേണുഗോപാൽ