അമേരിക്ക നല്‍കിയത് നിന്ദ മാത്രം; ട്രംപിന് മറുപടിയുമായി പാക്കിസ്ഥാന്‍

Published : Jan 02, 2018, 10:50 AM ISTUpdated : Oct 05, 2018, 12:45 AM IST
അമേരിക്ക നല്‍കിയത് നിന്ദ മാത്രം; ട്രംപിന് മറുപടിയുമായി പാക്കിസ്ഥാന്‍

Synopsis

ഇസ്ലാമബാദ്: കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡിയാക്കുകയായിരുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന് മറുപടിയുമായി പാക് വിദേശകാര്യ മന്ത്രി ഖുറാം ദസ്ത്ഗിര്‍  ഖാന്‍. 

പാക്കിസ്ഥാന് അമേരിക്കയില്‍നിന്ന് നിന്ദയും അവിശ്വാസവുമല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് ഖുറാം ട്വിറ്ററിലൂടെ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകരവാദികള്‍ക്ക് അതിര്‍ത്തി സുരക്ഷിതമാക്കുകയാണ് അവരെനന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. അഫ്ഖാനിസ്ഥാനിലെ തോല്‍വിയ്ക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

പാകിസ്ഥാന്‍ ഭീകര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ ട്വീറ്റ്. അഫ്ഗാനിലെ തീവ്രവാദ വേട്ടക്ക് പാക്കിസ്ഥാനില്‍ നിന്ന് നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ധനസഹായം സ്വീകരിച്ച പാക്കിസ്ഥാന്‍ തിരച്ച് ഒരു സഹായവും ചെയ്തില്ല. സഹായം വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നുവെന്നും ട്രംപ് ട്വീറ്റില്‍ കുറിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
സത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കാൻ അപേക്ഷിക്കാം, പ്രാഖ്യാനം അതിവേഗം നടപ്പാക്കാൻ സര്‍ക്കാര്‍, മുഴുവൻ വിവരങ്ങൾ