
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണ വിധേയമായ പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ രഹസ്യ പരിശോധന. ഇന്ന് പുലർച്ചെയാണ് കളക്ടർ പാർക്കിലെത്തിയത്. ദുരന്ത നിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും അൻവറിനെതിരെ കളക്ടർ നടപടിയെടുത്തിരുന്നില്ല. കളക്ടർ യു.വി ജോസിനെതിരെ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ദുരന്ത നിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധന പോലും നടത്താന്‍ നേരത്തെ ജില്ലാ ഭരണകൂടം തയ്യാറിയിരുന്നില്ല. സ്ഥലം കയ്യേറിയിട്ടുണ്ടോയെന്ന് റവന്യൂവകുപ്പിന്‍റെ അന്വേഷണത്തിന് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ ജില്ലാഭരണ കൂടം നിഷ്‌ക്രിയമായിരുന്നു.രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് കളക്ടര്‍ വഴിപ്പെട്ടതിനാലാണ് നടപടിയെടുക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചതാണ്.മണ്ണിടിച്ചിലിന് സാധ്യതയുള്ള സംസ്ഥാനത്തെ ദുര്‍ബല മേഖലകളില്‍ എംഎല്‍എയുടെ പാര്‍ക്ക് സ്ഥിതിചെയ്യുന്ന താമരശേരി താലൂക്കും പെടുന്നു.അപകട സാധ്യതാ മേഖലയായി പ്രഖ്യപിച്ചിരിക്കുന്ന ഇവിടെ യാതൊരു നിര്‍മ്മാണ പ്രവൃത്തിയും പാടില്ല. ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.
മഴക്കുഴി പോലും പാടില്ലെന്ന് പറയുന്നിടത്ത് പക്ഷേ രണ്ടരലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് കെട്ടി നിര്‍ത്തിയിരിക്കുന്നത്.ഓരോ ജില്ലയിലും കളക്ടര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam