
ദില്ലി:ഐക്യരാഷ്ട്രസഭയില്‍ വീണ്ടും ജമ്മു കാശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍. ജമ്മു കാശ്മീരില്‍ പ്രത്യേക സ്ഥാനപതിയെ ഐക്യരാഷ്ട്രസഭ നിയമിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ക ഖ്വാന്‍ അബ്ബാസി യുഎന്‍ പൊതുസഭ യുടെ 72 ആം പൊതുസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാശ്മീരില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്.
പെല്ലറ്റ് തോക്ക് ഉപയോഗിച്ച് ജനങ്ങളെ നേരിടുന്നത് യുദ്ധക്കുറ്റമായി കണക്കാക്കണം. ഇതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണം. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇന്ത്യ പ്രശ്‌ന പരിഹാരം ആഗ്രഹിക്കുന്നില്ല. ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ഷാഹിദ് അബ്ബാസി പറഞ്ഞു.
നാളെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യും. ഭീകരത നയമായി കൊണ്ടു നടക്കുന്ന , ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങളെ അപലപിക്കുന്നതായി ഇന്നലെ ബ്രിക്‌സ് മിനിസ്റ്റീരിയല്‍ മീറ്റിംഗില്‍ സുഷമ സ്വരാജ് പാകിസ്ഥാനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam