പാക് പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി വെച്ച് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കി; യുവതിക്കെതിരെ നടപടിയെടുത്ത് അധികൃതർ

Published : Sep 05, 2018, 11:55 AM ISTUpdated : Sep 10, 2018, 12:28 AM IST
പാക് പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി വെച്ച് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കി; യുവതിക്കെതിരെ നടപടിയെടുത്ത് അധികൃതർ

Synopsis

പാക് പതാകയുടെ ചിത്രം പതപ്പിച്ച തൊപ്പി  ധരിച്ച് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയ യുവതിക്ക് നേരെ നടപടി. പാക്കിസ്ഥാനിലെ സിലാകോട് വിമാനത്താവളത്തിലെ 25കാരിയായ  ജീവനക്കാരിക്കെതിരെയാണ്  നടപടിയെടുത്തത്. യുവതി കാണിച്ചത് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് സുരക്ഷാ സേനയുടെ നടപടി.

ഇസ്ലാമാബാദ്: പാക് പതാകയുടെ ചിത്രം പതപ്പിച്ച തൊപ്പി  ധരിച്ച് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയ യുവതിക്ക് നേരെ നടപടി. പാക്കിസ്ഥാനിലെ സിലാകോട് വിമാനത്താവളത്തിലെ 25കാരിയായ  ജീവനക്കാരിക്കെതിരെയാണ്  നടപടിയെടുത്തത്. യുവതി കാണിച്ചത് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് സുരക്ഷാ സേനയുടെ നടപടി.

യുവതി ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. പെരുമാറ്റ ചട്ടം ലംഘിച്ചതിന് യുവതിയുടെ രണ്ട് വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞ് വെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് നടപടി. പാക്കിസ്ഥാനില്‍  ജീവനക്കാര്‍ നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിരുന്ന സാഹചര്യത്തിലാണ്  യുവതിയുടെ വീഡിയോ പുറത്തിറങ്ങിയത്.

ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ യുവതിക്ക് മുന്നറിയിപ്പും നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം