
ശ്രീനഗർ: 34 ടിവി ചാനലുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജമ്മു കാഷ്മീർ സർക്കാർ. ഡെപ്യൂട്ടി കമ്മിഷണർമാരോടാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന സാഹചര്യങ്ങൾ വഷളാക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് ചാനലുകൾക്കെതിരേ സർക്കാർ നടപടിക്കൊരുങ്ങുന്നത്. പാക്കിസ്ഥാൻ, സൗദി അറേബ്യ രാജ്യങ്ങളിൽനിന്നുള്ള ചാനലുകളാണ് നടപടി ആവശ്യപ്പെട്ടവയിൽ കൂടുതലെന്നാണു സൂചന.
പാക്, സൗദി ചാനലുകളുടെ അനധികൃത പ്രക്ഷേപണം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ജമ്മു കാഷ്മീർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാർത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്ന ചാനലുകൾ കേബിൾ ഓപ്പറേറ്റർമാർ ജമ്മു കാഷ്മീരിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇതേതുടർന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.
വിവാദ മതപണ്ഡിതൻ സാക്കിർ നായിക്കിന്റെ പീസ് ടിവി ഉൾപ്പെടെയുള്ള പാക് ചാനലുകളാണ് ലൈസൻസില്ലാതെ പ്രൈവറ്റ് കേബിൾ നെറ്റ് വർക്കുകൾ വഴി ജമ്മു കാഷ്മീരിൽ പ്രവർത്തിക്കുന്നത്. ഇതിനു തടയിടാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam