
അന്തര്‍വാഹിനിയില്‍നിന്നും തൊടുത്ത മിസൈല്‍ വെള്ളത്തിലൂടെ കടന്ന് ലക്ഷ്യസ്ഥാനം തകര്‍ക്കുന്ന വീഡിയോയാണ് പാക് നാവിക സേന ട്വീറ്റ് ചെയ്തത്. രണ്ട് വീഡിയോകളാണ് വീഡിയോയിലുള്ളത്. വെള്ളത്തില്‍നിന്ന് ഉയരുന്നത് ചാരനിറത്തിലുള്ള മിസൈലാണ്. എന്നാല്‍, മറ്റ് ദൃശ്യങ്ങളിലുള്ളത് ഓറഞ്ച് നിറത്തിലുള്ള മിസൈലാണ്.
കഴിഞ്ഞ ദിവസം പാക്കിസ്താന്‍ തീരത്ത് അങ്ങനെയൊരു മിസൈല്‍ പരീക്ഷണം നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ നാവിക സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പഴയ ഏതോ വീഡിയോ ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയതാവും ഇതെന്നും നാവിക സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അന്തര്‍വാഹിനിയില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് പാക് നാവിക സേനയുടെ അവകാശവാദം. എന്നാല്‍, കടലിനടിയിലെ ഏതോ വിക്ഷേപണത്തറയില്‍നിന്നും വിക്ഷേപിച്ചതായിരിക്കാം അതെന്നാണ് ഇന്ത്യന്‍ വിദഗ്ധരുടെ അഭിപ്രായം. പാക്കിസ്താന്റെ കൈയിലുള്ള അഗസ്ത 90 ബി അന്തര്‍വാഹിനിയുമായി ചേരുന്ന ഒന്നല്ല ആ മിസൈലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam