ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടിൽവെച്ചായിരുന്നു. പ്രിൻസും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്.
ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. പീരുമേട് സ്വദേശി പ്രിൻസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ പ്രിയങ്ക, ഭാര്യയുടെ മാതാവ് വസന്ത എന്ന നേശം എന്നിവരെയാണ് പ്രിൻസ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടിൽവെച്ചായിരുന്നു. പ്രിൻസും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്. തുടർന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിനുപിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കടയിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് കണ്ടത്. പിന്നാലെ പ്രിയങ്കയെയും ഇയാൾ വഴിയിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. വഴക്കിനിടെ പ്രിയങ്കയുടെ പിതാവിനെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.


