ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, തുർക്കി പ്രതിരോധ മന്ത്രി യാസർ ​ഗ്ലെർ, ഇന്തോനേഷ്യയുടെ ഉപ പ്രതിരോധ മന്ത്രി യൂസുഫ് ജൗഹരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ദോഹ: പുതിയ പ്രതിരോധ കരാറിൽ ഒപ്പിട്ട് ഖത്തറും തുർക്കിയും പാകിസ്ഥാനും ഇന്തോനേഷ്യയും. ബദർ ധാരണാപത്രം എന്ന പേരിലാണ് പുതിയ പ്രതിരോധ കരാർ. ബുധനാഴ്ച ദോഹയിൽവെച്ചാണ് നാല് രാജ്യങ്ങളും പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.

ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, തുർക്കി പ്രതിരോധ മന്ത്രി യാസർ ​ഗ്ലെർ, ഇന്തോനേഷ്യയുടെ ഉപ പ്രതിരോധ മന്ത്രി യൂസുഫ് ജൗഹരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധമേഖലയിലെ സഹകരണം, ഉത്പാദനം, പരിശീലനം, ​ഗവേഷണം തുടങ്ങിയവയ്ക്കാണ് നാലുരാജ്യങ്ങളും പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.

രണ്ടുമാസം മുൻപ് മക്ക കരാർ എന്ന പേരിൽ പാകിസ്ഥാനും തുർക്കിയും സൗദി അറേബ്യയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ​ഗൾഫ് രാജ്യമായ ഖത്തറും ബഹുരാഷ്ട്ര പ്രതിരോധ കരാറിന്റെ ഭാ​ഗമാകുന്നത്.