പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റു, പിന്നാലെ ബിജെപിക്കൊപ്പം ഡാൻസ്, സുഹൃത്തെന്നും വിശദീകരണം

Published : Dec 14, 2025, 04:04 PM IST
LDF candidate dance

Synopsis

പാലക്കാട് മണ്ണാർക്കാട് നഗരസഭയിലേക്ക് മത്സരിച്ച് തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലേക്ക് മത്സരിച്ച് തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. നഗരസഭാ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജു സന്ദീപ് ആണ് ബിജെപിയുടെ പ്രകടനത്തിന് പോയത്. ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കാരാക്കുറിശ്ശി പഞ്ചായത്തിൽ 6 ആം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് അഞ്ജു പങ്കെടുത്തത്.  ഇന്നലെ വൈകിട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷ റാലിയുണ്ടായിരുന്നത്. തന്‍റെ സൂഹൃത്താണ് സ്നേഹയെന്നാണ് സംഭവത്തെക്കുറിച്ച് അഞ്ജുവിന്‍റെ വിശദീകരണം. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്