പ്രളയദുരന്തങ്ങളെ നേരിടാന്‍ ഫ്ലഡ് മാപ്പ് ഒരുക്കി പാലക്കാട്

Published : Sep 10, 2018, 09:37 AM ISTUpdated : Sep 19, 2018, 09:17 AM IST
പ്രളയദുരന്തങ്ങളെ നേരിടാന്‍ ഫ്ലഡ് മാപ്പ് ഒരുക്കി പാലക്കാട്

Synopsis

പ്രളയത്തിൽ വീടുകളിലേക്ക്  ഇരച്ചുകയറിയ വെളളത്തിന്റെ നിരപ്പ് മുതൽ,മഴയുടെ തോത്,  ഓരോ ഘട്ടങ്ങളിൽ പുഴയിലുയരുന്ന വെളളത്തിന്റെ അളവ്,  പ്രാദേശിക ഘടകങ്ങൾ എന്നിവ ഫ്ളഡ‍് മാപ്പിൽ കൃത്യമായി രേഖപ്പെടുത്തും. 

പാലക്കാട്: പ്രളയദുരന്തം ആവർത്തിക്കാതിരിക്കാനുളള മുന്നൊരുക്കവുമായി ഫ്ലഡ് മാപ്പ് നിർമ്മാണത്തിനുളള പ്രവർത്തനങ്ങൾക്ക് പാലക്കാട്  തുടക്കമിട്ടു. തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളും ചേർന്നാണ് പ്രളയ മുൻകരുതൽ മാപ്പ് തയ്യാറാക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് പ്രളയമാപ്പ് നിർമ്മാണം 

പ്രളയത്തിൽ വീടുകളിലേക്ക്  ഇരച്ചുകയറിയ വെളളത്തിന്റെ നിരപ്പ് മുതൽ,മഴയുടെ തോത്,  ഓരോ ഘട്ടങ്ങളിൽ പുഴയിലുയരുന്ന വെളളത്തിന്റെ അളവ്,  പ്രാദേശിക ഘടകങ്ങൾ എന്നിവ ഫ്ളഡ‍് മാപ്പിൽ കൃത്യമായി രേഖപ്പെടുത്തും.  ഈ വിവരങ്ങളെല്ലാം ക്രോഡീകരിക്കുന്നതിലൂടെ,  മഴ കനക്കുമ്പോൾ തന്നെ മാറ്റിപ്പാർപ്പിക്കൽ ആവശ്യമായ ഇടങ്ങൾ, കനത്ത വെളളക്കെട്ടുണ്ടാവാൻ സാധ്യതയുളള പ്രദേശങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് കരുതൽ നടപടിയെടുക്കാം. 

പ്രളയത്തിൽ പാലക്കാട്ട് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ആണ്ടിമഠം കോളനിയിലാണ് ഫ്ലഡ്മാപ്പ് രൂപീകരണത്തിന് തുടക്കമിട്ടിരിക്കുന്നത് . അകത്തേത്തറ പഞ്ചായത്തിനൊപ്പം ശാസ്ത്ര സാഹിത്യ പരിഷദ്, ഹരിത കേരള മിഷൻ,  പ്രവർത്തകരും സിവിൽ എൻജിനീയറിംഗ്, ജ്യോഗ്രഫി വിദ്യാർത്ഥികളും ചേർന്നാണ് സർവ്വെ

അകത്തേത്തറ പഞ്ചായത്തിൽ തുടക്കമിട്ട പ്രളയമാപ്പ് രൂപീകരണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന ആശയവും ഇവർ മുന്നോട്ട് വയ്ക്കുന്നു. ദുരന്തം സംഭവിച്ച ശേഷമുളള രക്ഷാ പ്രവർത്തനങ്ങൾക്ക് പകരം ഇത്തരം ചെറിയ തയ്യാറെടുപ്പുകൾ വലിയ ഗുണംചെയ്യുമെന്ന മാതൃകയാണിവർക്ക് നൽകാനുളളതും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും