
തിരുവനന്തപുരം: കേരളം മുഴുവന്‍ പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ എത്തിയിരിക്കുന്നതെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ഈദ് സദേശത്തില്‍ പാളയം ഇമാം വി.പി.സുഹൈബ് മൗലവി.
ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ ആണ് ബലി പെരുന്നാൾ നടക്കുന്നത്. ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പം നിൽക്കുന്നു. ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ല എന്നു ഉറക്കെ വിളിച്ചു പറയുന്നു. പെരുന്നാളാണെന്ന് കരുതി മാറി നിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ എല്ലാ വിശ്വാസികളും പങ്കാളികളാകണമെന്ന് മൗലവി ആവശ്യപ്പെട്ടു.
പ്രളയം മതത്തിനും രാഷ്ട്രീയത്തിനും അതീതരായി എല്ലാ സഹോദരങ്ങളെയും ഒരുമിപ്പിച്ചിരിക്കുന്നു. പെരുന്നാൾ ആഘോഷതിനായി കരുതിയ പണം ദുരിത ബാധിതർക്ക് നൽകണം. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കണമെന്നും പാളയം ഇമാം ആഹ്വാനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam