പീച്ചി ഡാമിന് സമീപം പട്ടിലംകുഴിയില്‍ വിള്ളല്‍; വീടുകള്‍ അപകടാവസ്ഥയില്‍

By Web TeamFirst Published Aug 22, 2018, 8:26 AM IST
Highlights

കുന്നിന്‍റെ വിള്ളലില്‍ വെള്ളം നിറഞ്ഞാല്‍ ഇടിഞ്ഞുവീഴാനുളള സാധ്യത ഇവര്‍ തള്ളികളയുന്നില്ല. കുന്നിനടത്തുളള വീടുകളും വിണ്ട് കീറിയതോടെ പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു. നിലവിലെ അവസ്ഥ പിച്ചി ഡാമിനെ ബാധിക്കുമോ എന്ന ആശങ്കയിൽ ആണ് നാട്ടുകാർ. ഇനിയുമൊരു ശക്തമായ മഴയുണ്ടായാൽ വലിയ ദുരന്തമുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട് .

തൃശൂര്‍: പീച്ചി ഡാമിനു സമീപത്തുളള പട്ടിലംകുഴി കുന്നില്‍ വിള്ളല്‍. ഇതോടെ സമീപത്തുളള വീടുകളും അപകടാവസ്ഥയിലാണ്. ഭൂമി തെന്നി മാറുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് കേരള എഞ്ചിനീയറിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധർ അറിയിച്ചു. പീച്ചി ഡാമിന്‍റെ 300 മീറ്റർ അകലെയാണ് പട്ടിലംകുഴി കുന്ന്. കുന്ന് മെല്ലെ പിളര്‍ന്ന് വരുന്നത് ശ്രദ്ധയില്‍ അകപ്പെട്ട  നാട്ടുകാര്‍ കേരള എഞ്ചിനീയറിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 
 വിവരമറിയിക്കുകയായിരുന്നു.

വിദധരെത്തി കുന്ന് പരിശോധിച്ചു.കുന്നിന്‍റെ വിള്ളലില്‍ വെള്ളം നിറഞ്ഞാല്‍ ഇടിഞ്ഞുവീഴാനുളള സാധ്യത ഇവര്‍ തള്ളികളയുന്നില്ല. കുന്നിനടത്തുളള വീടുകളും വിണ്ട് കീറിയതോടെ പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു. നിലവിലെ അവസ്ഥ പിച്ചി ഡാമിനെ ബാധിക്കുമോ എന്ന ആശങ്കയിൽ ആണ് നാട്ടുകാർ. ഇനിയുമൊരു ശക്തമായ മഴയുണ്ടായാൽ വലിയ ദുരന്തമുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

click me!