കന്നിമാസ പൂജ: പമ്പയില്‍ ആറടി ഉയരത്തില്‍ മണ്ണ്, ശുചീകരണം വൈകും

Published : Sep 04, 2018, 09:52 AM ISTUpdated : Sep 10, 2018, 02:01 AM IST
കന്നിമാസ പൂജ: പമ്പയില്‍ ആറടി  ഉയരത്തില്‍ മണ്ണ്, ശുചീകരണം വൈകും

Synopsis

പമ്പയിലെ പ്രളത്തില്‍ ആദ്യം തകര്‍ന്നു വീണത് തീര്‍ത്ഥാടകര്‍ക്കുളള ക്ലോക്ക് റൂമും ശുചിമുറികളും. ഒഴുകിയെത്തിയ വന്‍ മങ്ങള്‍ തട്ടി ക്ലോക്ക് റൂമുകള്‍ നിലം പൊത്തി. 

പന്പ:കന്നിമാസ പൂജയ്ക്ക് മുന്പ് പന്പാ തീരത്തെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ സാധ്യത കുറവ്. സ്വീവേജ് ടാങ്കുകള്‍ കല്ലും മണ്ണും നിറഞ്ഞ് ഉപയോഗ ശൂന്യമായി. കുടിവെളള വിതരണത്തിനും ദിവസങ്ങളെടുക്കും. 

പന്പയിലെ പ്രളത്തില്‍ ആദ്യം തകര്‍ന്നു വീണത് തീര്‍ത്ഥാടകര്‍ക്കുളള ക്ലോക്ക് റൂമും ശുചിമുറികളും. ഒഴുകിയെത്തിയ വന്‍ മങ്ങള്‍ തട്ടി ക്ലോക്ക് റൂമുകള്‍ നിലം പൊത്തി. മണലും കല്ലും നിറഞ്ഞ് സ്വീവേജ് ടാങ്കുകള്‍ നിറഞ്ഞതിനാല്‍ ശുചീകരണം ഏറെ ശ്രമകരമെന്ന് ദേവസ്വം ബോര്‍ഡ് എന്‍ജിനീയറിംഗ് വിഭാഗം പറയുന്നു. 

ആറടിയോളം ഉയരത്തിലാണ് പന്പാ തീരമെങ്ങും മണല്‍ മൂടി കിടക്കുന്നത്. ഹോട്ടലുകളിലെയും  പലവ്യഞ്ജന കടകളിലെയും മാലിന്യവും തീരമാകെ ചിതറിക്കിടക്കുന്നു.   മാസപൂജയ്ക്കായി  തീര്‍ത്ഥാടകര്‍  എത്തും മുന്പ് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ശ്രമം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ