
പന്തളം: അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്ന പൊതുമരാമത്ത് പ്രസ്താവനയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വർമ്മ. പൂജാരിമാർക്ക് അടിവസ്ത്രം ഇല്ല എന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. ഒന്നുകിൽ അദ്ദേഹത്തിന് അതില്ല. അല്ലെങ്കിൽ നാട്ടിലുള്ള എല്ലാവരെയും അദ്ദേഹം പരിശോധിച്ചു കാണുമെന്നും അദ്ദേഹം പറഞ്ഞു.
പൂജാരിമാർക്ക് അടിവസ്ത്രം ഉണ്ടോ എന്ന് പരിശോധിക്കുന്ന പണി കൂടി മന്ത്രിക്കുണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ശശികുമാര്‍ വര്‍മ്മ പരിഹസിച്ചു. സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ജനപ്രതിനിധികൾ എല്ലാവരെയും ഒരുപോലെ കാണണമെന്ന് ശശികുമാർ വർമ്മ ആവശ്യപ്പെട്ടു.
ആറു കോടി ജനങ്ങളെക്കാൾ വലുതാണ് നാലു ജഡ്ജിമാരുടെ ഉത്തരവെന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തിൽ ഉള്ളതെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. കൊച്ചിയില്‍ നടന്ന കേരള പൊലീസ് ഓഫീസേഴ്സ് ഏസോസിയേഷന്‍ സെമിനാറിലായിരുന്നു ജി സുധാകരന്റെ വിവാദ പ്രസ്താവന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam