
പന്തളം: ശബരിമല സ്ത്രീ പ്രവേശന തർക്കം തീർക്കാൻ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം രാജകുടുബവും അയ്യപ്പ സേവാ സംഘവും. പന്തളം രാജകുടുംബത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുമെന്നും നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ തുടരില്ലെന്നും പന്തളം രാജ കുടുബാംഗം ശശികുമാര്‍ വര്‍മ്മ പറഞ്ഞു. അതേസമയം, അയ്യപ്പ സേവാ സംഘവും. തന്ത്രികുടുംബം നിലപാടറിയിച്ചില്ല.
നാളെയാണ് ദേവസ്വം ബോര്‍ഡ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൈവിടാതെ നോക്കണം എന്നാണ് സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും നിലപാട്. നട തുറക്കുന്നതിന്‍റെ തലേ ദിവസത്തെ ചർച്ചയോടെ സമരം തണുപ്പിക്കാൻ ആകുമോ എന്നാണ് ബോർഡ് നോക്കുന്നത്. വിധി നടപ്പാക്കാൻ ബോർഡ് സാവകാശം തേടിയേക്കുമെന്നും സൂചനയുണ്ട്. വിധി സിപിഎം നേതാക്കളുമായും ബോർഡ് പ്രസിഡന്‍റ് ആശയവിനിമയം നടത്തുന്നുണ്ട്. വിധി നടപ്പാക്കാൻ ബോർഡ് സാവകാശം തേടണം എന്നത് അടക്കം ഉള്ള ആലോചനകൾ നടക്കുന്നു. വെറുതെ ചർച്ച നടത്തിയിട്ടു കാര്യം ഇല്ലെന്നാണ് പന്തളം കുടുംബത്തിന്റെ നിലപാട്.
പന്തളം തന്ത്രി കുടുംബങ്ങൾ അനുരഞ്ജനത്തിന് തയ്യാർ ആയാൽ ബിജെപി അടക്കം ഉള്ളവരുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് സർക്കാർ കണക്കു കൂട്ടുന്നു. നിലക്കലിലും പമ്പയിലും വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ ആണ് ഹിന്ദു ഐക്യ വേദിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam