ജുഡീഷ്യല്‍ അന്വേഷണം വേണം: സ്ത്രീകളെ കൊണ്ടുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന് പന്തളം കൊട്ടാരം

By Web TeamFirst Published Oct 20, 2018, 1:46 PM IST
Highlights

ശബരിമലയില്‍ പൊലീസ് സംരക്ഷണത്തില്‍ സ്ത്രീകളെ കൊണ്ട് വന്നതിൽ  ഗൂഢാലോചനയുണ്ടെന്ന് പന്തളം കൊട്ടാരം. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 

പന്തളം: ശബരിമലയില്‍ പൊലീസ് സംരക്ഷണത്തില്‍ സ്ത്രീകളെ കൊണ്ട് വന്നതിൽ  ഗൂഢാലോചനയുണ്ടെന്ന് പന്തളം കൊട്ടാരം. ജുഡീഷ്യൽ അന്വേഷണം വേണമെന്നും പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദേവസ്വം ബോര്‍ഡിനെതിരെയും പന്തളം കൊട്ടാരം തങ്ങളുടെ വിമര്‍ശനം അറിയിച്ചു.  പരികർമികളോട് വിശദീകരണം ചോദിച്ച ബോർഡ് നടപടി ദൗർഭാഗ്യകരമാണ്. പരികർമികൾക്ക് ആചാരം പാലിക്കാൻ ബാധ്യതയുണ്ടെന്നും നിര്‍വ്വാഹക സംഘം വിലയിരുത്തി.
ആചാര ലംഘനം ഉണ്ടായാൽ ക്ഷേത്രം അടച്ചിടാനുള്ള നിർദ്ദേശം മുതിർന്ന തന്ത്രിക്ക് നൽകിയിരുന്നു എന്നും അദ്ദേഹം പറ‍ഞ്ഞു. 

യുവതികള്‍ പതിനെട്ടാംപടി ചവിട്ടിയാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നട അടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്ന് ദേവസ്വം മന്ത്രിയും പറഞ്ഞു.


 

click me!