പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം; ദാരുണസംഭവം പാനൂരിൽ

Published : Jun 11, 2026, 03:55 PM IST
slab accident death

Synopsis

ഓടിക്കൂടിയ നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ: പാനൂരിൽ പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ്(43)ആണ് മരിച്ചത്. തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിൻ്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. പ്രദേശവാസിയാണ് ജിതീഷ്. സ്ലാബ് പൊളിക്കുന്നതിനിടെ താഴേയ്ക്ക് തകര്‍ന്നുവീഴുകയായിരുന്നു. സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടന്ന ജിതീഷിനെ ഓടിക്കൂടിയ നാട്ടുകാരും അവിടെയുണ്ടായിരുന്നവരും ചേര്‍ന്നാണ് പുറത്തെടുത്തത്. പാനൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവാക്കൾ പ്രതിസന്ധിയിൽ, വിവാഹാലോചനകളെല്ലാം മുടങ്ങുന്നു, മക്കളെ ഗ്രാമത്തിലേക്ക് കെട്ടിച്ചയക്കിലെന്ന് മാതാപിതാക്കൾ, സംഭവം യുപിയിൽ
കടലിനടിയില്‍ ഇന്നേവരെ കാണാത്ത മഹാത്ഭുതം; 7 കി.മീ ആഴത്തില്‍ 1,200 കി.മീ നീളത്തില്‍ തിമിംഗലങ്ങളുടെ ഒരു ശ്മശാനം! 500 മില്യന്‍ വര്‍ഷം പഴക്കം!