
മുംബൈ: ബോംബേ ഐ.ഐ.റ്റി. പൂര്‍വ്വ വിദ്യാര്‍ത്ഥി പരാഗ് അഗര്‍വാള്‍ ടിറ്ററിന്‍റെ പുതിയ ചീഫ് ടെക്നോളജി ഓഫീസറായി (സി. ടി. ഓ.) നിയമിതനായി. 2011 ഒക്ടോബറിലാണ് അഗര്‍വാള്‍ ട്വിറ്ററില്‍ പരസ്യ വിഭാഗം എഞ്ചിനിയറായി ജോലിയില്‍ ചേര്‍ന്നത്.
ട്വിറ്ററിനുമുന്‍പ് എറ്റി ആന്‍ഡ് റ്റി, മൈക്രോ സോഫ്റ്റ്, യാഹൂ എന്നിവടങ്ങളില്‍ ജോലി ചെയ്തിട്ടുളള അഗര്‍വാള്‍ കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ്) വിവിധ മേഖലയില്‍ നിപുണനാണ്. മിഷ്യന്‍ ലേണിംഗ്, കസ്റ്റമര്‍ ആന്‍ഡ് റവന്യു ഉല്‍പ്പന്നം തുടങ്ങിയ മേഖലകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 2011 ല്‍ സ്റ്റാന്‍സ് ഫേര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam