ജിഷ്ണുകേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടിയേരിക്ക് കത്ത് നല്‍കി

Published : May 15, 2017, 04:31 PM ISTUpdated : Oct 05, 2018, 03:39 AM IST
ജിഷ്ണുകേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടിയേരിക്ക് കത്ത് നല്‍കി

Synopsis

ജിഷ്ണുവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍  ഇടപെടണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തു നൽകി. എന്നാൽ കത്തിനെ കുറിച്ച് ആലോചിച്ച് മറുപടി പറയാം എന്നാണ് കോടിയേരി പ്രതിതികരിച്ചത്.

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച കേസന്വേഷണം പൊലീസ് അട്ടിമറിക്കുകയാണെന്ന് നേരത്തെ തന്നെ ജിഷ്ണുവിന്‍റെ കുടുംബത്തിന് ആരോപണമുണ്ട്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍  അഡ്വക്കറ്റ് ഉദയഭാനു അടക്കമുള്ളവർ ഈ സംശയം നേരത്തെ പ്രകടിപ്പിച്ചിരുന്നതായും ജിഷ്ണുവിന്റഎ അച്ഛൻ പറഞ്ഞു. ഇവരും സി.ബി.ഐ അന്വേഷണം ഉചിതമാകുമെന്ന് കുടുംബത്തോട് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് വിടാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കോടിയേരിക്ക് കത്തു നൽകിയത്. എന്നാൽ ജിഷ്ണുവിന്റെ അച്ഛന്റെ കത്തിനെകുറിച്ച് ചോദിച്ചപ്പോൾ ആലോചിച്ച് മറുപടി പറയാമെന്ന് കോടിയേരി പ്രതികരിച്ചു. നേരത്തെ ജിഷ്ണുവിന്റെ വീട് സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത കോടിയേരി കേസ് സി.ബി.ഐക്ക് വിടാൻ  ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

40 രാജ്യങ്ങൾ ഒന്നിച്ചിറങ്ങുന്നു, നേതൃത്വം കൊടുക്കാൻ ഫ്രാൻസും ബ്രിട്ടനും; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി കൂടിക്കാഴ്ച ഇന്ന്
അപ്രതീക്ഷിത തിരിച്ചടിയേറ്റ് കോൺ​ഗ്രസ്, ബിജെപിക്ക് വോട്ട് മറിച്ചതിൽ കടുത്ത നടപടി; 5 എംഎൽമാ‌ർക്ക് സസ്പെൻഷൻ, പിന്നാലെ മറുപടി