
തിരുവനന്തപുരം: നഗരത്തിലിനി തോന്നും പടി പാര്‍ക്കിങ് പിരിവ് നടക്കില്ല. സ്വകാര്യ പാര്‍ക്കിങിന് ഫീസ് നിശ്ചയിച്ച നഗരസഭ, പുതിയ പാർക്കിംഗ് നയവും രൂപീകരിച്ചു. നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരികയാണ്. സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളിൽ നഗരസഭ നിർദേശിക്കുന്ന നിരക്ക് മാത്രമേ നല്‍കേണ്ടതുളളു.
മേല്‍ക്കൂര ഉള്ള പാര്‍ക്കിങ് സ്ഥലത്തിനും ഇല്ലാത്തതിനും വ്യത്യസ്ഥ നിരക്കുകളാണ്. മേല്‍ക്കൂരയുള്ള സ്ഥലത്ത് സ്കൂട്ടറിനും ഓട്ടോയ്ക്കും കാറിനും യഥാക്രമം 8,12, 15 രൂപ നല്‍കണം. തുറസായ പാര്‍ക്കിങ് സ്ഥലമാണെങ്കിൽ 3 , 5, 8രൂപ. ഇങ്ങനെയാണ് നിരക്ക്. പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പൂർണസുരക്ഷ നടത്തിപ്പുകാർക്കായിരിക്കും. നിയമലംഘനം ഉണ്ടായാൽ കർശന നടപടി എടുക്കാനാണ് നഗരസഭയുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam