ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയിൽ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

