തീവണ്ടിയില്‍ വെള്ളമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

Web Desk |  
Published : Apr 20, 2017, 10:33 AM ISTUpdated : Oct 05, 2018, 03:42 AM IST
തീവണ്ടിയില്‍ വെള്ളമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

Synopsis

തിരുവനന്തപുരം – മംഗലാപുരം എക്‌സ്‌പ്രസില്‍ വെള്ളമില്ല. യാത്രക്കാരുടെ പ്രതിഷേധം. യാത്ര ആരംഭിക്കുന്നതിനു മുന്‍പെ പരാതിപ്പെട്ടിട്ടും പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ട്രെയിനില്‍ നിറക്കാനാവശ്യമായ വെള്ളമില്ലാത്തതാണ് കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരത്തു നിന്നു രാത്രി 8.40നു യാത്ര പുറപ്പെടുന്നതിനു മുന്‍പു തന്നെ വെള്ളമില്ലാത്ത കാര്യം യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടു. പ്രാഥമിക ആവശ്യങ്ങള്‍ക്കൊ ഭക്ഷണം കഴിച്ചു കൈ കഴുകാനോ വെള്ളമില്ലാതെ വന്നപ്പോള്‍ യാത്രക്കാര്‍ പ്രതിഷേധം തുടങ്ങി. പക്ഷെ പ്രതിഷേധത്തിനു ഫലമുണ്ടായില്ല. ബോഗികളില്‍ ഒരു തുള്ളി വെള്ളമില്ലാതെ ട്രെയിന്‍ പുറപ്പെട്ടു. എന്നാല്‍ ട്രെയിനില്‍ നിറക്കാനാവശ്യമായ വെള്ളം റെയില്‍വേയുടെ സംഭരണിയില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്ളിയിൽ കയറാൻ സ്ത്രീകൾക്ക് നിയന്ത്രണമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്; വാദം ശബരിമല യുവതി പ്രവേശന കേസിനിടെ
കോഴിക്കോട് ബിജെപിയിൽ പൊട്ടിത്തെറി; പ്രഫുൽ കൃഷ്ണയ്ക്കെതിരെ കുറ്റ്യാടിയിലും വടകരയിലും പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു