നിങ്ങള്‍ക്കിവിടെ എന്താണ് പണി, പ്രളയാനന്തര നടപടികളില്‍ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ പരസ്യമായി ശാസിച്ച് കളക്ടര്‍

Published : Sep 13, 2018, 05:38 PM ISTUpdated : Sep 19, 2018, 09:25 AM IST
നിങ്ങള്‍ക്കിവിടെ എന്താണ് പണി,  പ്രളയാനന്തര നടപടികളില്‍ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ പരസ്യമായി ശാസിച്ച് കളക്ടര്‍

Synopsis

പത്തനംതിട്ട: കേരളത്തില്‍ കളക്ടര്‍മാരാണ് ഇപ്പോള്‍ താരം. പ്രളയസമയത്തും അനന്തരവും നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കളക്ടര്‍മാര്‍ നിരന്തരം പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള കളക്ടര്‍ ബ്രോമാരാണ് കൂടുതലും കയ്യടി നേടുന്നത്. നിസ്വാര്‍ഥമായ പ്രവര്‍ത്തനഫലമായി തൃശ്ശൂര്‍ കലക്ടര്‍ ടിവി അനുപമയും തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയും കോഴിക്കോട് കളക്ടര്‍ യുവി ജോസുമടക്കം  നിരവധിപേര്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും പുറത്തും ശ്രദ്ധനേടിയവരാണ്. 

പത്തനംതിട്ട: കേരളത്തില്‍ കളക്ടര്‍മാരാണ് ഇപ്പോള്‍ താരം. പ്രളയസമയത്തും അനന്തരവും നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കളക്ടര്‍മാര്‍ നിരന്തരം പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള കളക്ടര്‍ ബ്രോമാരാണ് കൂടുതലും കയ്യടി നേടുന്നത്. നിസ്വാര്‍ഥമായ പ്രവര്‍ത്തനഫലമായി തൃശ്ശൂര്‍ കലക്ടര്‍ ടിവി അനുപമയും തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയും കോഴിക്കോട് കളക്ടര്‍ യുവി ജോസുമടക്കം  നിരവധിപേര്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും പുറത്തും ശ്രദ്ധനേടിയവരാണ്. പ്രളയം വിഴുങ്ങി പത്തനംതിട്ടയിലെ കളക്ടര്‍ തന്‍റെ രോഗാവസ്ഥ പോലും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. 

പത്തനംതിട്ടയുടെ സ്വന്തം കളക്ടര്‍ പിബി നൂഹ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. പ്രളയബാധിതരായ ആളുകളുടെ വീടുകളില്‍ ആവശ്യമായ സഹായമെത്തിക്കുന്നതില്‍  വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ പരസ്യമായി ശാസിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കയ്യടിയോടെയാണ് സോഷ്യല്‍ വീഡിയോയെ വരവേറ്റത്. ഇതാണ് ജനാധിപത്യമെന്ന് പലരും വീഡിയോക്ക് കമന്‍റ് ചെയ്യുന്നു. 

കിറ്റിനായി വന്നപ്പോള്‍ ക്യാംപിലുള്ളവര്‍ക്ക് മാത്രമാണ് കിറ്റ് നല്‍കുകയെന്ന് പറഞ്ഞ് തിരിച്ചയച്ചതായി വില്ലേജ് ഓഫീസര്‍ നില്‍ക്കെ പ്രളയബാധിതനായ ആള്‍ കളക്ടറോട് പരാതി പറഞ്ഞതോടെയാണ് കളക്ടര്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ തിരിഞ്ഞത്. ആര്‍ക്കൊക്കെയാണ് കിറ്റ് കൊടുക്കേണ്ടതെന്നും എത്രപേര്‍ക്ക് കിറ്റ് കൊടുത്തുവെന്നും ചോദിക്കുമ്പോള്‍ വില്ലേജ് ഓഫീസര്‍ ഉത്തരമില്ലാതെ നില്‍ക്കുന്നത് കാണാമായിരുന്നു. 

വീഴ്ച പറ്റിയെന്ന് സമ്മതിച്ചതോടെ നിങ്ങള്‍ക്ക് പിന്നെ എന്തുവാടേ ഇവിടെ പണി എന്നും, വില്ലേജിലെ മൊത്തം കാര്യങ്ങള്‍ അന്വേഷിക്കലല്ലേ ജോലി എന്നും കളക്ടര്‍ കടുത്ത ഭാഷയില്‍ ശാസിക്കുന്നുണ്ട്. ആകെ 84 പേരല്ലേ ഈ വില്ലേജില്‍ ഉള്ളൂവെന്നും ജില്ലയിലെ 45000 ആളുകളുടെ കര്യം ഞാന്‍ പറയാമല്ലോ എന്നും കളക്ടര്‍ വില്ലേജ് ഓഫീസറോട് ചോദിച്ചു. വന്‍ പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ജോലി ചെയ്താല്‍ കേരളത്തിന്‍റെ പുനര്‍നിര്‍മാണം എളുപ്പമാകുമെന്ന് നിരവധി പേര്‍ വീഡിയോക്ക് കമന്‍റ് ചെയ്യുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി
ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം