പാറ്റൂര്‍: നാലര സെന്‍റ് ഭൂമി കൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവ്

Web Desk |  
Published : Apr 10, 2018, 11:21 AM ISTUpdated : Jun 08, 2018, 05:49 PM IST
പാറ്റൂര്‍: നാലര സെന്‍റ് ഭൂമി കൂടി പിടിച്ചെടുക്കാന്‍ ലോകായുക്ത ഉത്തരവ്

Synopsis

വിവാദഭൂമിയില്‍ പരിശോധന നടത്തിയ ജില്ല സര്‍വേ വകുപ്പ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടാണ് കേസില്‍ സര്‍ക്കാരിന് തുണയായത്.

തിരുവനന്തപുരം; പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫ്ളാറ്റുടമകള്‍ കൈയേറിയ നാലര സെന്‍റ് സ്ഥലം കൂടി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. നേരത്തെ സര്‍ക്കാര്‍ തിരിച്ചു പിടിച്ച 12 സെന്‍റ ഭൂമി കൂടാതയൊണ് മറ്റൊരു നാലര സെന്‍റ് കൂടി ഏറ്റെടുക്കാന്‍ വിധി വന്നിരിക്കുന്നത്. പാറ്റൂരില്‍ 16.5 സെന്‍റ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദത്തെ ശരിവയ്ക്കുന്നതാണ് ലോകായുക്ത വിധി. 

വിവാദഭൂമിയില്‍ പരിശോധന നടത്തിയ ജില്ല സര്‍വേ വകുപ്പ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ടാണ് കേസില്‍ സര്‍ക്കാരിന് തുണയായത്. സ്ഥലം പരിശോധിച്ച സര്‍വേ സൂപ്രണ്ട് സര്‍ക്കാര്‍ ഏറ്റെടുത്ത 12 സെന്‍റ കൂടാതെ മറ്റൊരു നാലരസെന്‍റ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ലോകായുക്തയ്ക്ക് സമര്‍പ്പിച്ചത്. 
 
പാറ്റൂരിലെ കെട്ടിട്ടത്തിന്‍റെ സുപ്രധാനമായ ഭാഗം നിലനില്‍ക്കുന്നത് പുറന്പോക്കായി കണക്കാക്കിയ ഈ നാലര സെന്‍റിലാണ്, അതിനാല്‍ തന്നെ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നുവെങ്കില്‍ ഈ കെട്ടിട്ടം പൊളിച്ചുവേണം അത് ചെയ്യാന്‍. ലോകായുക്തയുടെ വിധിക്കെതിരെ ഫ്ലാറ്റുമടകള്‍ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍  സ്വഭാവികമായും സ്ഥലത്തെ സംബന്ധിച്ച നിയമപോരാട്ടം ഇനിയും തുടരും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അപൂർവങ്ങളിൽ അപൂർവം! ദക്ഷണി കൊറിയൻ പ്രസിഡന്റിനെ പ്രകീർത്തിച്ച് കിം ജോങ് ഉൻ, തെറ്റ് പറ്റിയതിൽ ക്ഷമാപണമെന്ന് ലീ ജെയ് മ്യുങ്
നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് അഡ്വ. ജയിൽ കുമാർ