നെഹ്റു ട്രോഫി പായിപ്പാടന്; കിരീടം നേടുന്നത് നാലാം തവണ

Published : Nov 10, 2018, 06:12 PM ISTUpdated : Nov 10, 2018, 08:39 PM IST
നെഹ്റു ട്രോഫി പായിപ്പാടന്; കിരീടം നേടുന്നത് നാലാം തവണ

Synopsis

പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞത്. രണ്ടാം സ്ഥാനം നേടിയത് മാഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടന്‍ വള്ളമാണ്

ആലപ്പുഴ: ഇരുപത് ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരച്ച നെഹ്റു ട്രോഫി വള്ളംകളിയിൽ പായിപ്പാടൻ ചുണ്ടൻ ജേതാവ്. നാലാം തവണയാണ് പായിപ്പാടൻ കിരീടം നേടുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞത്. ഹീറ്റ്സ് മത്സരത്തിലും മികച്ച സമയം കുറിച്ച ചുണ്ടനാണ് പായിപ്പാടന്‍ ചുണ്ടന്‍.

ഫൈനല്‍ മത്സത്തിലേക്ക് ഒന്നാമതായി യോഗ്യത നേടിയതും പായിപ്പാടന്‍ ചുണ്ടനായിരുന്നു. കേരള പൊലീസ് ടീം ക്ലബ് ആലപ്പുഴ തുഴഞ്ഞ മാഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടന്‍ വള്ളമാണ് രണ്ടാം സ്ഥാനം നേടിയത്. ഇതാദ്യമായാണ് കേരളാ പൊലീസ് നെഹ്റു ട്രോഫി വള്ളം കളിയില്‍ മത്സരിച്ചത്.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ജലമേള ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്സ് ടീം എന്നിവരായിരുന്നു ചടങ്ങില്‍ മുഖ്യാതിഥികള്‍. മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരും വള്ളംകളി കാണാന്‍ എത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ഷാർജയിൽ ഡ്രോൺ ആക്രമണം - തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല
പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും