
കോട്ടയം: എഫ്സിആർഎ നിയമഭേദഗതിയില്‍ സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷവിമർശനവുമായി പി.സിജോർജ് രംഗത്ത് പ്രശ്‌നമുണ്ടാക്കുന്നത് കോൺഗ്രസ് മനോഭാവമുള്ള ബിഷപ്പുമാരെന്ന് അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.വിദേശത്ത് നിന്ന് വരുന്ന പണത്തിൻ്റെ കൃത്യമായ കണക്ക് കാണിക്കണമെന്നാണ് നിയമഭേദഗതി പറയുന്നത്.ബിഷപ്പുമാർ ഇങ്ങനെ ബഹളം വച്ചാൽ അവർക്ക് എന്തോ കള്ളത്തരമുണ്ടെന്ന് ജനം സംശയിക്കും.മാതാ അമൃതാനന്ദമയിക്കില്ലാത്ത എന്ത് പരാതിയാണ് ബിഷപ്പുമാർക്കുള്ളത്?ദീപിക മുഖപ്രസംഗത്തേയും അദ്ദേഹം വിമർശിച്ചു.ദീപികയുടേത് പത്രധർമ്മമല്ല.മണ്ഡലങ്ങളിൽ ഒരു പ്രതിഷേധവുമില്ലെന്നും,FCRA ബിജെപിക്ക് പ്രതിസന്ധിയല്ലെന്നും പി . സി ജോർജ് കൂട്ടിച്ചേര്‍ത്തു
അതേ സമയം FCRI നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു.പാർലമെന്റിൽ സർവ്വശക്തിയുമെടുത്ത് എതിർക്കും.Mp മാരോട് എല്ലാം പാർലമെന്റിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.കേക്ക് നൽകുന്നവർ തന്നെയാണ് ക്രൈസ്തവരെ തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു
എഫ് സി ആർ എ ഭേദഗതി ഇന്ന് പരിഗണിക്കുന്നത് തടയാൻ പ്രതിപക്ഷം ശ്രമിക്കും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കും സഭ നിറുത്തിവയ്പ്പിക്കാൻ നോക്കുമെന്നാണ് സൂചന ചർച്ചയ്ക്കെടുത്താലും പാസാക്കാനിടയില്ല രാജ്യസഭയിലും ഇത് ഇപ്പോർ കൊണ്ടുവരാൻ സമയം ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam