നെടുമ്പാശേരി വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി

Published : Jul 04, 2016, 09:55 AM ISTUpdated : Oct 05, 2018, 04:06 AM IST
നെടുമ്പാശേരി വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി

Synopsis

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഓഫീസിന്റെ ചില്ലുകള്‍ അക്രമാസക്തരായ പിഡിപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

വ്യോമായന മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മദനിയെ കയറ്റാനാകില്ലെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി അറിയിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ബോര്‍ഡിംഗ് പാസടക്കം നല്‍കിയ ശേഷമാണ് യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചതെന്ന് മദനിയുടെ ഒപ്പമുള്ളവര്‍ പറയുന്നു. തുടര്‍ന്നാണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിലെത്തിയത്.

ഇതിനിടെ 7.15 ബംഗലൂരിവില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോയുടെ തന്നെ വിമാനത്തില്‍ മദനി നെടുന്പാശേരിയിലെത്തുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. 8 മണിയോടെ നെടുമ്പാശേരിയിലെത്തിയ ശേഷം അന്‍വാര്‍ശേരിക്കു തിരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി
സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ശോഭ സുരേന്ദ്രൻ; 'ബാർ സമയം നീട്ടിയത് പണം പിരിക്കാൻ'