ജമ്മു കശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റു മരിച്ചു

Published : Apr 24, 2017, 09:55 AM ISTUpdated : Oct 05, 2018, 12:12 AM IST
ജമ്മു കശ്മീരില്‍ പിഡിപി നേതാവ് വെടിയേറ്റു മരിച്ചു

Synopsis

ശ്രീനഗർ: ജമ്മു കശ്മീരിൽ പി ഡിപിയുടെ മുതിർന്ന നേതാവ്  വെടിയേറ്റു മരിച്ചു. ജനങ്ങളും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഭരണ കക്ഷിയായ പാർട്ടിയുടെ പുൽവാമ ജില്ല പ്രസിഡൻറ് അബ്ദുൽ ഗനി ദാര്‍ പ്ലഗ്ലീന ഏരിയയിൽവെച്ച്അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചത്.

കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു ഗനി ദാറിനു നേരെ ആക്രമണം. നെഞ്ചില്‍ മൂന്നു തവണ വെടിയേറ്റ ദര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നാണ് വിവരം. കശ്മീരിലെ സ്തിഥിഗതികളെ കുറിച്ച് ചർച്ച ചെയ്യാൻ പി.ഡി.പി മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി മോദിയെ കണ്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കശ്മീരിലെ പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് വിഘടന വാദികളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് മെഹബൂബ മോദിയോട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി