
മതേതരസ്വഭാവമില്ലാത്ത സിലബസെണെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും കണ്ടെത്തിയാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്ത്. രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് പൊലീസ് തെളിവിലേക്കെടുത്തത്. എന്നാല്‍ ഈ പാഠഭാഗം രണ്ട് വര്‍ഷം മുമ്പേ പഠിപ്പിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. മുംബൈയിലെ പ്രസാധകരില്‍ നിന്നാണ് പുസ്തകം വാങ്ങിയത്. രാജ്യത്ത് പലയിടത്തും ഇതേ പുസ്തകം പഠിപ്പിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു
എന്നാല്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സിബിഎസ്ഇയുടെ അംഗീകാരമോ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ ഇല്ലെന്നും കണ്ടെത്തിയിരുന്നു. സ്‌കൂള്‍ ട്രസ്റ്റ് അംഗങ്ങളായ പ്രമുഖ വ്യവസായികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam