വായ്പാ കുംഭകോണം; ഫാ:തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം

By Web DeskFirst Published Jun 21, 2018, 6:27 PM IST
Highlights
  • എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഫാ.തോമസ് പീലിയാനിക്കല്‍ ഹാജരാകണം

ആലപ്പുഴ:വായ്പാ കുംഭകോണക്കേസില്‍ ഫാ.തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. മറ്റ് കേസുകളില്‍ ഇനി ഉള്‍പെടുകയും ചെയ്യരുത്.

ഫാദര്‍ പീലിയാനിക്കലിനെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 14 ദിവസത്തേക്ക് രാമങ്കരി കോടതി പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് പീലിയാനിക്കലിനെതിരെയുള്ള കേസ്. ചതിച്ച് പണം ഉണ്ടാക്കണമെന്ന ഉദ്ദേശം പീലിയാനിക്കലിനുണ്ടായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ രേഖ ചമച്ച് വ്യാജ ഒപ്പിട്ടാണ് ഫാ. തോമസ് പീലിയാനിക്കല്‍ അടക്കമുള്ള പ്രതികള്‍ വായ്പയെടുത്തുതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറ് അംഗങ്ങള്‍ അടങ്ങുന്ന വ്യാജ സംഘങ്ങളുണ്ടാക്കിയാണ് വായ്പാ തട്ടിപ്പ് നടത്തിയതെന്നും വായ്പയെടുത്ത് കിട്ടിയ തുക പീലിയാനിക്കല്‍ കൈവശപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

click me!