ഖത്തറില്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ കനത്ത പിഴ ഈടാക്കാന്‍ നീക്കം

Web Desk |  
Published : Feb 22, 2017, 06:35 PM ISTUpdated : Oct 05, 2018, 03:50 AM IST
ഖത്തറില്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ കനത്ത പിഴ ഈടാക്കാന്‍ നീക്കം

Synopsis

തിരക്കേറിയ റോഡുകളില്‍ പോലുംവാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സന്ദേശങ്ങള്‍ കൈമാറുന്നതുംഅപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ വലിയൊരു പങ്കും ഇത്തരം നിയമലംഘനങ്ങള്‍ കാരണാമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം കാണിച്ചുആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നുണ്ടെങ്കിലും അപകട നിരക്കില്‍ ഗണ്യമായ മാറ്റം പ്രകടമാവാത്തതിനെ തുടര്‍ന്നാണ് പിഴ തുക ഉയര്‍ത്തണമെന്ന ആവശ്യം ഗതാഗത വകുപ്പ് മുന്നോട്ടു വെച്ചത്. നിലവിലെ പിഴ സംഖ്യ നിയമലംഘനം തടയാന്‍ പര്യാപ്തമാകുന്നില്ലെന്ന് പൊതുഗതാഗത വകുപ്പ് ഡയറക്റ്റര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. ഇതിനിടെ അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ സ്പീഡ് കാമറകള്‍ സ്ഥാപിച്ചു തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നും നാളെയുമായി എയര്‍ ഫോഴ്‌സ് സ്ട്രീറ്റ്, എഫ് റിങ് റോഡ്, യൂണിവേഴ്‌സിറ്റി റോഡ്, സല്‍വ റോഡ്, അല്‍ ഖോര്‍ തീരദേശ റോഡ്, അല്‍ വാബ്, ഷഹീനത്തു റോഡ് എന്നിവിടങ്ങളില്‍ മൊബൈല്‍ റഡാര്‍ കാമറകള്‍ സ്ഥാപിക്കും. ഇത് സംബന്ധിച്ചു സാമൂഹ്യമാധ്യമങ്ങള്‍ വഴി വിവരം നല്‍കിയ ആഭ്യന്തര മന്ത്രാലയം വേഗപരിധി പാലിച്ച് വാഹനമോടിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വലതു വശത്തു കൂടിയുള്ള മറികടക്കല്‍,സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകാരണങ്ങളുടെയോ ഉപയോഗം, തുടങ്ങിയ നിയമലംഘനങ്ങള്‍ അതിവേഗത്തില്‍ പിടികൂടാന്‍ ഇതുവഴി കഴിയും. ഗതാഗത വകുപ്പ് ആസ്ഥാനത്തു സ്ഥാപിക്കുന്ന പുതിയ കണ്‍ട്രോള്‍ റൂം വഴി നിയമലംഘനങ്ങള്‍ തത്സമയം കണ്ടുപിടിക്കാനും വാഹനമോടിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ എസ്.എം.എസ് സന്ദേശമയക്കാനും സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'