
തിരുവനന്തപുരം: പെൻഷൻ കുടിശിക കിട്ടിത്തുടങ്ങാൻ കെഎസ്ആര്‍ടിസി പെൻഷൻകാര്‍ ഈമാസം അവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്ന് സൂചന. തുക കൈമാറുന്നതിനുള്ള വ്യവസഥകൾ ചര്‍ച്ച ചെയ്യാൻ സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം ഇന്ന് തിരുവനന്തപുരത്ത് ചേരും. സര്‍ക്കാറും കെഎസ്ആര്‍ടിസിയും സഹകരണ ബാങ്ക് കണ്‍സോഷ്യവുമായി ധാരണാ പത്രവും ഒപ്പുവയ്ക്കും
ജൂലൈ വരെയുള്ള പെൻഷൻ മുടങ്ങില്ലെന്നും നിലവിൽ ഉള്ള ആറ് മാസത്തെ കുടിശിക വേഗം കൊടുക്കുമെന്നുമാണ് സര്‍ക്കാര്‍ വാക്ക്. സഹകരണ ബാങ്കുകളിൽ നിന്ന് പണം എടുക്കാൻ മുഖ്യമന്ത്രി മുൻകയ്യെടുത്ത് ധാരണയുമുണ്ടാക്കി.
എന്നാൽ പറഞ്ഞ വേഗത്തിൽ പണം കിട്ടില്ലെന്നാണ് നിലവിലെ സൂചന. കണ്‍സോഷ്യത്തിൽ ചേരാൻ 200 ബാങ്കുകളെങ്കിലും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടസി തയ്യാറാക്കിയ കരട് ധാരണാ പത്രം ധനവകുപ്പിന്റെ അുമതിയോടെ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബാങ്കുകളെ തിരഞ്ഞെടുക്കുന്നതടക്കം നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി പണം കൈമാറാൻ ഏതാനും ദിവസങ്ങൾ കൂടി എടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്.
മാത്രമല്ല പെൻഷൻകാര്‍ക്ക് പണമെത്തിക്കുന്നതിനുമുണ്ട് സാങ്കേതിക പ്രതിസന്ധികൾ. 38000 വരുന്ന പെൻഷൻകാരിൽ ഓരോരുത്തരും സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ട് തുടങ്ങണം. ഇവരുടെ വിവരങ്ങൾ 72 യൂണിറ്റുകളിലായി കെഎസ്ആര്‍ടിസി ശേഖരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനമെങ്കിലും തുക അക്കൗണ്ടിൽ എത്തിക്കുന്ന വിധമാണ് നടപടികൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam