കരുനാഗപ്പള്ളി വവ്വക്കാവിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിൽവെച്ചാണ് ഷാജഹാന്റെ കാർ ഭിക്ഷാടകനെ ഇടിച്ചിട്ടത്. എന്നാൽ, അപകടമുണ്ടായിട്ടും ഇയാൾ വാഹനം നിർത്താതെ പോയി. ഇതേസമയം, പരിക്കേറ്റ ഭിക്ഷാടകൻ കാറിനടിയിൽ കുരുങ്ങിയിരുന്നു.
കൊല്ലം: കാറിടിച്ച ഭിക്ഷാടകനെ അതേ കാറിൽ തന്നെ രണ്ടുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ മരിച്ചു. കൊല്ലം വവ്വക്കാവിലാണ് ദാരുണമായ സംഭവം. മരിച്ച ഭിക്ഷാടകനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അതേസമയം, കാറോടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാപാരിയായ കടത്തൂർ സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കരുനാഗപ്പള്ളി വവ്വക്കാവിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിൽവെച്ചാണ് ഷാജഹാന്റെ കാർ ഭിക്ഷാടകനെ ഇടിച്ചിട്ടത്. എന്നാൽ, അപകടമുണ്ടായിട്ടും ഇയാൾ വാഹനം നിർത്താതെ പോയി. ഇതേസമയം, പരിക്കേറ്റ ഭിക്ഷാടകൻ കാറിനടിയിൽ കുരുങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും വാഹനം നിർത്താതെ ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരമാണ് ഷാജഹാൻ കാറുമായി സഞ്ചരിച്ചത്. തുടർന്ന് ഒരു ഇടറോഡിൽവെച്ച് കാറിൽ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.















