മസാല ദോശ കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ

web desk |  
Published : Mar 06, 2018, 06:56 PM ISTUpdated : Jun 08, 2018, 05:44 PM IST
മസാല ദോശ കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ

Synopsis

മാന്നാര്‍ പരുമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മസാല ദോശശ കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ.

ആലപ്പുഴ: മാന്നാര്‍ പരുമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മസാല ദോശ കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇവര്‍ മാന്നാര്‍ ആരോഗ്യ കേന്ദ്രത്തിലും മറ്റ് ആശുപത്രികളിലുമായി ചികിത്സ തേടി. ഇന്ന് രാവിലെ വയറിന് വേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ചാണ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ പലരും ചികിത്സതേടി എത്തിയത്. 

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സാബു സുഗതന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇവര്‍ക്ക് ഭക്ഷണത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഹോട്ടലില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

ഹോട്ടലില്‍ നിന്നും പഴകിയ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടികൂടി. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹോട്ടല്‍ നടത്തുന്നതെന്ന് കണ്ടെത്തി. ഇവിടെ നിന്നും തള്ളുന്ന മലിനജലം പമ്പാനദിയിലേക്കാണ് ഒഴുക്കുന്നത്. അനന്തര നടപടികള്‍ക്കായി ഉന്നത അധികാരികള്‍ക്കും ഗ്രാമപഞ്ചായത്തിനും മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ മന്ത്രിമാർക്ക് പഴയ കാറുകൾ തന്നെ; മുഖ്യമന്ത്രിക്ക് വി എൻ വാസവൻ ഉപയോ​ഗിച്ച കാർ, പുതിയ കാർ വാങ്ങില്ല
പ്രത്യുത്പാദനശേഷിയുള്ളത് കോടതിപരിഗണിച്ചു, കൃത്രിമ ഗർഭധാരണത്തിന് അണ്ഡം സൂക്ഷിക്കാൻ തിരുവനന്തപുരം സ്വദേശിയായ ട്രാൻസ് പുരുഷന് അനുമതി