റിപ്പോർട്ട് ബത്തേരിയിലെ kpcc ക്യാമ്പിൽ അവതരിപ്പിക്കും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക് പോകും.തദ്ദേശ ഫലം വിലയിരുത്താനും നിയമസഭാ ഒരുക്കം നോക്കാനുമാണ് സന്ദര്‍ശനം.സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും.റിപ്പോർട്ട് ബത്തേരിയിലെ കെപിുസിസി ക്യാമ്പിൽ അവതരിപ്പിക്കും.ക്യാമ്പ് ജനുവരി നാല് അഞ്ച് തീയതികളിൽ നടക്കും. മുൻ നിര നേതാക്കളായിരിക്കും ജില്ലകളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്
അതിനിടെ കൊച്ചി മേയറേ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത് ഇന്ന് കോൺഗ്രസ് പാർലിമെന്ററി പാർട്ടി യോഗം. കോർപറേഷനിൽ ജയിച്ച കോൺഗ്രസ് കൗൺസിലർ മാരിൽ നിന്ന് മേയർ ആരാവണം എന്നതിൽ അഭിപ്രായം തേടും. കെ പി സി സി നിർദേശ പ്രകാരംമാണ് ഇത്. സമവായത്തിലൂടെ തീരുമാനത്തിൽ എത്താനും പാർട്ടിയിലെ സീനിയർ നേതാക്കളെ മേയർ സ്ഥലത്തേക്ക് പരിഗണിക്കണം എന്നും കെപിസിസി സർക്കുലറിൽ ഉണ്ട്. നിലവിൽ ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതൽ. രണ്ടര വർഷത്തെ ടെം വ്യസ്ഥയിൽ മിനിമോൾക്കൊ ഷൈനി മാത്യുവിനോ നൽകണോ എന്നും ഇന്ന് ആലോചിക്കും 23 നുള്ളിൽ മേയറുടെ കാര്യർത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ
