സംവിധായകന്‍ അജയൻ അന്തരിച്ചു

Published : Dec 13, 2018, 04:35 PM ISTUpdated : Dec 13, 2018, 04:56 PM IST
സംവിധായകന്‍ അജയൻ അന്തരിച്ചു

Synopsis

സിനിമ സംവിധായകന്‍ അജയൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് നിര്യാണം. 

തിരുവനന്തപുരം:  പ്രമുഖ സിനിമ സംവിധായകന്‍ അജയന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം വിടവാങ്ങിയത്. പെരുന്തച്ചന്‍ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ അജയന്‍ പിന്നീട് സിനിമാ ലോകത്ത് സജീവമായിരുന്നില്ല. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ പെരുന്തച്ചന്‍ തിലകന്‍ എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

തോപ്പിൽ ഭാസിയുടെയും അമ്മിണിയമ്മയുടേയും മകനാണ്‌. കുറച്ച് കാലമായി രോഗ ബാധിതനായ ഇദ്ദേഹം ചികില്‍സയിലായിരുന്നു. ഭരതൻ, പത്‌മരാജൻ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്‌. ഡോ.സുഷമയാണ്‌ ഭാര്യ. പാർവ്വതി, ലക്ഷ്‌മി എന്നിവരാണ് മക്കൾ.

ആരായിരുന്നു അജയന്‍? ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത 'ഞാന്‍ ഇവിടെയുണ്ട്' എന്ന പ്രോഗ്രാം അജയന്റെ അസാധാരണമായ ജീവിതം പറയുന്നു. താഴെയുള്ള വീഡിയോയില്‍ ആ പരിപാടി കാണാം
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി