പെട്രോൾ ഡീലർമാരുടെ സമരപ്രഖ്യാപനം പിൻവലിച്ചു

Web Desk |  
Published : Jun 14, 2017, 07:54 PM ISTUpdated : Oct 04, 2018, 07:02 PM IST
പെട്രോൾ ഡീലർമാരുടെ സമരപ്രഖ്യാപനം പിൻവലിച്ചു

Synopsis

വെള്ളിയാഴ്ച മുതല്‍ രാജ്യവ്യാപകമായി നടത്താനിരുന്ന പെട്രോള്‍ ഡീലര്‍മാരുടെ സമരം പിന്‍വലിച്ചു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ദില്ലിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. പെട്രോള്‍, ഡീസൽ വില ദിവസം തോറും പുതുക്കാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. ഓട്ടോമേഷൻ സംവിധാനം പൂര്‍ണതോതില്‍ നിലവില്‍ വരാതെ ഇത് നടപ്പാക്കാനിവില്ലെന്നായിരുന്നു ഡീലര്‍മാരുടെ വാദം.  ഈ സംവിധാനം അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് പൂര്‍ണമായി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അതു വരെ പമ്പുടമകള്‍ക്ക് നേരിട്ട് വില നിലവാരം മീറ്ററില്‍ പുതുക്കാം. മാത്രമല്ല, വിലയില്‍ മാറ്റം വരുത്തുന്നത് അര്‍ധരാത്രി എന്നത് പിറ്റേന്ന് ആറ് മണിയാക്കി നിശ്ചയിക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം
മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ