ദില്ലിയിൽ പമ്പുടമകൾ നടത്തിയ സമരം അവസാനിച്ചു

By Web TeamFirst Published Oct 23, 2018, 7:10 AM IST
Highlights

പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിൽ പമ്പുടമകൾ നടത്തിയ സമരം അവസാനിച്ചു. ഇന്ധന വില വര്‍ധനയിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ഓട്ടോ ടാക്സി തൊഴിലാളികൾ ഇന്നലെ രാവിലെ ആറു മണി മുതൽ പണിമുടക്ക് തുടങ്ങിയത്. 

 

ദില്ലി: പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിൽ പമ്പുടമകൾ നടത്തിയ സമരം അവസാനിച്ചു. ഇന്ധന വില വര്‍ധനയിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ഓട്ടോ ടാക്സി തൊഴിലാളികൾ ഇന്നലെ രാവിലെ ആറു മണി മുതൽ പണിമുടക്ക് തുടങ്ങിയത്. സമരത്തെ തുടർന്ന് അടച്ചിട്ട, ദില്ലി പെട്രോൾ ഡീലേഴ്സ് അസോസിയേഷനിൽ ഉൾപ്പെട്ട 400ൽ അധികം പമ്പുകളും സിഎൻജി പമ്പുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ദില്ലി പെട്രോൾ ഡിലേഴ്സ് അസോസിയേഷനിലെ 400ൽ അധികം പമ്പുകളാണ് അടച്ചിട്ടത്. സിഎൻജി പമ്പുകളും അടച്ചിട്ടു. ഇതോടെ എണ്ണകമ്പനികളുടെ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അതേസമയം, കേന്ദ്രം തീരുവ കുറച്ചതിനൊപ്പം അയൽ സംസ്ഥാനങ്ങളായ ഹരിയാനയും യു.പിയും നികുതി കുറച്ചു. വില കുറഞ്ഞതോടെ ദില്ലയിലെ വാഹനങ്ങള്‍ അയൽ സംസ്ഥാനങ്ങളിലെ പമ്പുകളെ അശ്രയിച്ചു തുടങ്ങി. ഇതോടെ തങ്ങളുടെ കച്ചവടം കുറഞ്ഞെന്നാണ് ദില്ലിയിലെ പമ്പുടകമളുടെ പരാതി.

കെജ്രിവാൾ സർക്കാർ ജനത്തിന്‍റെ പ്രശ്ന്ങ്ങൾ കാണുന്നില്ലെന്ന് ബിജെപി വിമർശിച്ചു. അതേസമയം കേന്ദ്രം ഇന്ധന വില കുറയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന മാഹാരാഷ്ട്രയിലാണ് ഏറ്റവും ഉയർന്ന ഇന്ധനവിലയെന്നും ഇത് മറച്ച് വച്ച് ബിജെപി നാടകം കളിക്കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.

click me!