ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായ എസ് ഹരിശങ്കര്‍ അന്തരിച്ചു

Published : Dec 20, 2018, 03:21 PM ISTUpdated : Dec 20, 2018, 03:55 PM IST
ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായ എസ് ഹരിശങ്കര്‍ അന്തരിച്ചു

Synopsis

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കോട്ടയം: മംഗളം മുന്‍ ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായ എസ് ഹരിശങ്കര്‍(48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ് ഹരിശങ്കർ. പ്രശസ്ത ആർട്ടിസ്റ്റ് ശങ്കരൻകുട്ടിയുടെയും പത്മിനിയമ്മയുടെയും മകനാണ്. മകൾ തമന്ന.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടക്കും. മൃതദേഹം മെഡിക്കൽ സെന്‍റര്‍ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 9 ന് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ