
അമൃത്സർ: സിഖ് ആരാധനാലയമായ സുവർണ ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക്. ലോകമെമ്പാടും തീർത്ഥാടകരുള്ള അതിപുരാതന ക്ഷേത്രത്തെ നിന്ദിച്ച് വിനോദസഞ്ചാരികൾ ഫോട്ടോ, വീഡിയോ, സെൽഫിയൊക്കെ എടുക്കുകയാണെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
ഇത് വിശ്രമിക്കാൻ വരേണ്ട സ്ഥലമല്ല. വിശ്വാസികൾ പ്രാർത്ഥിക്കുന്നതിനും അവരുടെ സങ്കടങ്ങൾക്ക് സ്വാന്തനം കാണുന്നതിനുമായി വരുന്ന മതകേന്ദ്രമാണെന്നും അമൃത്സറിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ചീഫ് സെക്രട്ടറിയായ രൂപ് സിംഗ് പറഞ്ഞു. അതേസമയം ക്ഷേത്രത്തിലെത്തുന്ന വിഐപികൾക്കോ പ്രതിനിധികൾക്കോ ഫോട്ടോ എടുക്കുന്നതിന് തടസമില്ല. ദിവസവും ആയിരക്കണക്കിന് വിശ്വാസികളും വിനോദസഞ്ചാരികളുമാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam