Latest Videos

കശാപ്പ് നിയന്ത്രണം; പിണറായിയുടെ നിര്‍ണ്ണായക നീക്കം

By Web DeskFirst Published May 29, 2017, 10:08 PM IST
Highlights

തിരുവനന്തപുരം: കശാപ്പ് നിയന്ത്രണത്തിൽ കേന്ദ്രത്തിനെതിരെ് മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി പിണറായി വിജയന്റെ നിർണ്ണായക നീക്കം. കേന്ദ്രനടപടി  സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും യോജിച്ച് നീങ്ങണമെന്നും ആവശ്യപ്പെട്ട് പിണറായി എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചു. അതിനിടെ പ്രതിഷേധം തണുപ്പിക്കാൻ വിജ്ഞാപനത്തിൽ നിന്നും പോത്തിനെ ഒഴിവാക്കി ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നു.

കശാപ്പ് നിയന്ത്രണത്തിൽ മോദി സർക്കാറിനെതിരായ രാഷ്ട്രീയനീക്കങ്ങൾക്ക് നേതൃത്വം നൽകാനാണ് പിണറായിയുടെ നടപടി. കേന്ദ്ര വിജ്ഞാപനം ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചത്. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി എതിർക്കണമെന്നാണ് ആവശ്യം അല്ലെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ പരാമ്പര്യത്തിന് തകർച്ച ഉണ്ടാകുമെന്നാണ് പിണറായിയുടെ മുന്നറിയിപ്പ്.

അടിച്ചേല്പിക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ ഭരണഘടനാപരമായി നിലനിൽക്കില്ല, ഭക്ഷണം തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്രത്തെ നിയന്ത്രണം ലംഘിക്കുന്നതായും പിണറായി വിമർശിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയു പ്രതികരിച്ചു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇളവിനുള്ള നീക്കം തുടങ്ങിയത്.  നിരോധനത്തിന്‍റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കന്നുകാലികളിൽ പോത്തിനെ ഒഴുവാക്കിയുള്ള ഭേദഗതിയാണ് ആലോചിക്കുന്നത്. അതിനിടെ കണ്ണൂരിൽ പരസ്യമായി മാടിനെ കശാപ്പുചെയ്ത് പ്രതിഷേധിച്ച  മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘടനയിൽ നിന്നും കോണ്‍ഗ്രസിൽ നിന്നും സസ്പെന്‍റ് ചെയ്തു.


 

 

click me!