അരീക്കോട് കടകളിൽ മോഷണം നടത്തി നാട് വിടാനൊരുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കല്യാണ ചെലവിലേക്ക് പണം കണ്ടത്താനാണ് പ്രതി കടകളിൽ മോഷണം നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളി നാഗോൺ ജിയാബുർ ആണ് അറസ്റ്റിലായത്

മലപ്പുറം: മലപ്പുറം അരീക്കോട് കടകളിൽ മോഷണം നടത്തി നാട് വിടാനൊരുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കല്യാണ ചെലവിലേക്ക് പണം കണ്ടത്താനാണ് പ്രതി കടകളിൽ മോഷണം നടത്തിയത്. അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി നാഗോൺ ജിയാബുർ ആണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അരീക്കോട് ബസ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പ് അടക്കം നാലു കടകളിലാണ് ഇയാൾ മോഷണം നടത്തിയത്. പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രതി അറസ്റ്റിലായത്. ഇയാളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

സ്വദേശമായ അസമിലേക്ക് കടക്കാനായിരുന്നു പ്ലാൻ. ഒരു കടയിൽ നിന്ന് ഇരുപതിനായിരം രൂപ പ്രതി മോഷ്ടിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. ജനുവരി എട്ടിന് പ്രതിയുടെ വിവാഹമാണ്. ചെലവിലേക്ക് പണം കണ്ടെത്താൻ കൂടി വേണ്ടിയായിരുന്നത്രെ മോഷണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നേരത്തേയും മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. 

YouTube video player