
പറവൂര്‍:വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മരണപ്പെട്ട ശ്രീജിത്തിന് മർദനമേറ്റത് ലോക്കപ്പിനുള്ളിൽ എന്ന് ഉറപ്പിക്കുന്ന ചിത്രം പുറത്ത്. ഏപ്രില്‍ ആറിന് രാത്രി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയുള്ള ചിത്രമാണ് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചത്.
വരാപ്പുഴ സ്റ്റേഷനില്‍ വച്ചെടുത്ത ഈ ചിത്രത്തില്‍ ശ്രീജിത്തിന് കാര്യമായ പരിക്കുകള്‍ കാണുന്നില്ല. ആറാം തീയതി രാത്രി 11 മണിയോടെയാണ് ചിത്രം എടുത്തിട്ടുള്ളത്. ചിത്രം എടുത്തതിന് ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കസ്റ്റഡി മരണക്കേസിലെ നിര്‍ണായക തെളിവായി ഈ ചിത്രം മാറിയേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam