
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭം തടയണമെന്ന് ഹൈകോടതിയിൽ ഹർജി.സർവ്വകലാശാലിയെ സമരക്കാർ യുദ്ധക്കളമാക്കിയെന്നാണ് ആക്ഷേപം.പൊതു താൽപര്യ ഹർജിയുമായി എറണാകുളം സ്വദേശിയാണ് കോടതിയെ സമീപിച്ചത്..സുരക്ഷ ഉറപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകണം എന്നാണ് ആവശ്യം.വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ സമരക്കാർ നിഷേധിക്കുന്നു.ക്യാമ്പസിനകത്തെ തുടർച്ചയായ സമരങ്ങൾ 2017ലെ കോടതി ഉത്തരവിന്റെ ലംഘനമൊന്നും ഹർജിക്കാരൻ ആരോപിച്ചു.ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.എസ്എഫ്ഐ, aisf, ksu, അടക്കമുള്ള വിദ്യാർത്ഥി സംഘടനകളെ എതിർകക്ഷിയാക്കിയാണ് ഹർജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam