ഡാമുകളോ പ്രളയം ഉണ്ടാക്കിയത്: വിമര്‍ശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

Published : Aug 22, 2018, 07:45 PM ISTUpdated : Sep 10, 2018, 02:54 AM IST
ഡാമുകളോ പ്രളയം ഉണ്ടാക്കിയത്: വിമര്‍ശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

Synopsis

ലാഭം ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി ഡാമുകള്‍ അവസാനനിമിഷം വരെ തുറക്കാതെ വച്ചതും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതുമാണ് പ്രളയത്തിന് കാരണമായാതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.    

തിരുവനന്തപുരം:  പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലാഭം ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി ഡാമുകള്‍ അവസാനനിമിഷം വരെ തുറക്കാതെ വച്ചതും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതുമാണ് പ്രളയത്തിന് കാരണമായാതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.  

ഒരു സീസണിലെ മഴയെ ഒരു വര്‍ഷത്തെ മഴയുമായി താരതമ്യപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായത് ഡാം തുറന്നുവിട്ടതുകൊണ്ടെന്ന വാദം തെറ്റെന്നും സംസ്ഥാനത്ത് 154% അധികം മഴ പെയ്തെന്നും പിണറായി വിജയന്‍ പറഞ്ഞു.  പെട്ടെന്ന് കനത്ത മഴ പെയ്തപ്പോഴാണ് ഡാം തുറന്നത്. പമ്പയിലെ കക്കി ഉള്‍പ്പടെയുളള അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നു. ബാണാസുരസാഗര്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാറില്ല. മണ്ണുകൊണ്ടുണ്ടാക്കിയ ഡാമാണ് ബാണാസുരസാഗര്‍. സംഭരണശേഷിക്ക് മുകളിലെത്തിയാല്‍ ഒഴുക്കിക്കളഞ്ഞേ തീരൂ എന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ ഈ പ്രസ്താവനയ്ക്ക് ചുട്ട മറുപടി കൊടുക്കുകയായിരുന്നു പിണറായി. ചെന്നിത്തലയ്ക്ക് മറുപടി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെയുണ്ട് എന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഷട്ടര്‍ തുറക്കേണ്ടത് അനിവാര്യതയെന്ന് പ്രതിപക്ഷ നേതാവ് പോസ്റ്റിട്ടിരുന്നു എന്നും മുഖ്യമന്ത്രി  പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഓരോ പോസ്റ്റും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ അനുചിതമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 


 

PREV
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു