പിണറായിയും ബിപ്ലവ് കുമാറും ഇന്ന് ചെങ്ങന്നൂരില്‍

Web desk |  
Published : May 24, 2018, 09:13 AM ISTUpdated : Jun 29, 2018, 04:27 PM IST
പിണറായിയും ബിപ്ലവ് കുമാറും ഇന്ന് ചെങ്ങന്നൂരില്‍

Synopsis

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കെഎം മാണിയും ഇന്ന് ചെങ്ങന്നൂരിൽ പ്രചാരണത്തിനെത്തും.

ചെങ്ങന്നൂര്‍:ഉപതിരഞ്ഞെടുപ്പ് ആവേശത്തില്‍ നില്‍ക്കുന്ന ചെങ്ങന്നൂരിൽ രണ്ട് മുഖ്യമന്ത്രിമാർ ഇന്ന് പ്രചാരത്തിനെത്തും. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബും. 

പിണറായി വിജയൻ അഞ്ച് പൊതുയോഗങ്ങളിൽ പ്രസംഗിക്കും. മാന്നാറിലടക്കം ആറ് പൊതുയോഗത്തിൽ പങ്കെടുക്കുന്ന ത്രിപുര മുഖ്യമന്ത്രി ചെങ്ങന്നൂരിലെ എൻഡിയുടെ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിലും പങ്കെടുക്കും.

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കെഎം മാണിയും ഇന്ന് ചെങ്ങന്നൂരിൽ പ്രചാരണത്തിനെത്തും. ഇന്നലെ ചെങ്ങന്നൂരിൽ പ്രചരണത്തിനെത്തിയ കോൺഗ്രസ് നേതാവ് എകെ ആൻറണി ഇന്നും പൊതുയോഗങ്ങളിൽ പ്രസംഗിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുംവരൾച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോ? നഗരത്തിലേക്ക് വെള്ളമെത്തുന്ന പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു
കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; ആകാംക്ഷയിൽ മുന്നണികള്‍, തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും